പുതുച്ചേരി നിയമസഭാ സ്പീക്കര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തളിപ്പറമ്പ്: പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍.ശെല്‍വം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
മട്ടന്നൂരിലും മാഹിയിലും മുയ്യത്തും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സ്പീക്കര്‍ ഉച്ചക്ക് 11.45 മുതല്‍ 12.15 വരെ അരമണിക്കൂര്‍ നേരമാണ് ക്ഷേത്രത്തില്‍ ചെലവഴിച്ചത്.
ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍, പി.ഗംഗാധരന്‍ എന്നിവരും സ്പീക്കറോടൊപ്പം ഉണ്ടായിരുന്നു.
