നരേന്ദ്രമോദി 16 നും 17 നും വീണ്ടും കേരളത്തില്‍-എറണാകുളത്ത് റോഡ്‌ഷോ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു.
ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും.
രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം.
എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും.
ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും.
17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും.
സന്ദര്‍ശന ദിവസം ഹെലിപാഡ് പരിസരത്തേക്ക് പ്രവര്‍ത്തകരോട് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
