രാജരാജേശ്വര ക്ഷേത്രം റോഡ് അടച്ചു-ഇന്റര്‍ലോക്ക് പണി ആരംഭിച്ചു.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. റോഡ് അടച്ചതിനാല്‍ വാഹനങ്ങല്‍ വഴിതിരിച്ചുവിട്ടു. 

വലിയ വാഹനങ്ങള്‍ സയ്യിദ് നഗര്‍ വഴിയും ചെറിയ വാഹനങ്ങള്‍ മുക്കോല വഴിയും തിരിച്ചുവിട്ടിരിക്കയാണ്.

ഏറെ നാളായി തകര്‍ന്നുകിടക്കുന്ന റോഡ് ഇന്റര്‍ലോക്ക് ചെയ്യണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു.

റോഡിന്റെ ശോച്യാവസ്ഥ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ഇന്റര്‍ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രത്തിലേക്കുള്ള റോഡ് തകര്‍ന്നുകിടക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.