ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ)നോര്‍ത്ത് സോണ്‍ കോണ്‍ഫറന്‍സ്.

തളിപ്പറമ്പ്: ഐഎംഎ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേര്‍സ് നോര്‍ത്ത് സോണ്‍ കോണ്‍ഫറന്‍സ് തളിപ്പറമ്പ് ഐഎംഎ ഹാളില്‍ നടന്നു.

സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു.

ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരന്‍, ഡയറക്ടര്‍ ഓഫ് സ്റ്റഡീസ് ഡോ.ബി.അബ്ദുള്‍സലാം, സി.ജി.പി സെക്രട്ടറി ഡോ. കൃഷ്ണകുമാര്‍,

സംഘാടകസമിതി ചെയര്‍മാന്‍ ഡോ.വി.സുനില്‍, സെക്രട്ടറി ഡോ.ബിനോ ജോസ്, തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ലതാ മേരി ജോസ്, സെക്രട്ടറി ഡോ.അരുണ്‍ ശങ്കര്‍, ഡോ.കെ.വി.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ഹൃദ്രോഗ വിഭാഗം, ന്യൂറോളജി, നെഫ്രോളജി, മെഡിക്കോലീഗല്‍ വിഷയങ്ങള്‍, മെഡിക്കല്‍ എത്തിക്‌സ്, സാന്ത്വന പരിചരണം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസുകള്‍ നയിച്ചു.

വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.