ബോര്‍ഡ് ശരിയാക്കി വെച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തലതിരിഞ്ഞ നോ എന്‍ട്രി ബോര്‍ഡ് ഒടുവില്‍ നേരെയാക്കി.

തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡിലെ നോ പാര്‍ക്കിംഗ് ബോര്‍ഡ് തല തിരിഞ്ഞ നിലയിലായത് സംബന്ധിച്ച് ഫിബ്രവരി 2 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് മുന്‍കൈയെടുത്താണ് ബോര്‍ഡ് ശരിയായി വെച്ചത്.

കുറച്ചു നാള്‍ മുമ്പ് വാഹനമിടിച്ച് റോഡില്‍ വീണു കിടന്ന ബോര്‍ഡ് കഴിഞ്ഞ ദിവസം പുന:സ്ഥാപിച്ചപ്പോഴാണ് തല തിരിഞ്ഞ നിലയിലായത്.

മെയിന്‍ റോഡ് ഭാഗത്തേക്ക് തിരിച്ചു വെക്കുന്നതിന് പകരം താലൂക്ക് ഓഫീസ് റോഡ് ഭാഗത്തേക്കാണ് ബോര്‍ഡ് വെച്ചിരുന്നത്.