റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം-ഒരുലക്ഷം നഷ്ടം.
ബളാല്‍: പാമത്തട്ടില്‍ റബ്ബര്‍തോട്ടത്തില്‍ തീപിടുത്തം, 35 മരങ്ങള്‍
കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
ചേനാട്ട്ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മൂന്നരയേക്കര്
റബ്ബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്.
വെള്ളരിക്കുണ്ട് പോലീസിന്റെയും പഞ്ചായത്തംഗം മോണ്‍സി ജോയിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തീ പടര്‍ന്നുപിടിക്കുന്നത് തടഞ്ഞുവെങ്കിലും കാറ്റില്‍ തീ കെടാതെ കത്തിക്കൊണ്ടിരുന്നതിനാല്‍ പെരിങ്ങോം അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
അസി.സ്റ്റേഷന് ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേന മലമുകളിലേക്ക് രണ്ട് കിലോമീറ്ററോളം നടന്നെത്തിയാണ് തീയണച്ചത്.
വീട്ടുമുറ്റത്ത് തുറന്നസ്ഥലത്ത് അടുപ്പുകൂട്ടി പാചകം ചെയ്തതാണ് തീപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേന പറഞ്ഞു.
ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
തീ കെടുത്തിയ അഗ്നിശമനസംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഐ.ഷാജീവ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ വി.വി.വിനീഷ്, പി.രാഗേഷ്, കെ.വി.ഗോവിന്ദന്, രജീഷ് കുറ്റത്തൂര് എന്നിവരും ഉണ്ടായിരുന്നു.