കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ

തിരുവനന്തപുരം: കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സര്‍വേ സൂചന നല്‍കുന്നു.

മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സര്‍വ്വേ ഫലത്തിലാണിത്. ഫലം പ്രവചിച്ച തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്,കൊല്ലം മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നു.

കണ്ണൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് മേല്‍ക്കൈ.

മാര്‍ച്ച് മൂന്ന് മുതല്‍ 17 നടത്തിയ സര്‍വ്വേയില്‍ 25,821 സാമ്പിളുകളാണ് ശേഖരിച്ചത്.

ദേശീയ നേതാക്കളില്‍ രാഹുല്‍ ഗാന്ധിക്കും പിണറായി വിജയനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് നരേന്ദ്രമേദിയെന്നും സര്‍വേ പറയുന്നു.
.