ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കി.
: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്വലസ്വീകരണം നല്‍കി.
മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ നടന്നു.
അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദന്റെ നേതൃത്വത്തില്‍ രഥയാത്രക്ക് സ്വീകരണമൊരുക്കി.
പയ്യന്നൂര്‍, ചെറുതാഴം രാഘവപുരം ക്ഷേത്രം എന്നിവിടങ്ങളിലും സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി നയിക്കുന്ന യാത്രക്ക് സ്വീകരണം നല്‍കി.
രാത്രി 7 ന് വന്‍കുളത്ത് വയല്‍ അഴീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ രഥയാത്രാ പര്യടനം സമാപിച്ചു.
നാളെ രാവിലെ 8 ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രം 9 ന് മുഴപ്പിലങ്ങാട് ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്രം, 10 ന് മണ്ടേത്തുംകാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം, 11 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഉച്ചക്ക് 1 മണിക്ക് കീഴൂര്‍ മഹാവിഷ്ണുക്ഷേത്രം, വൈകുന്നേരം 5 ന് കൊട്ടിയൂര്‍ ഗണപതി ക്ഷേത്രം, വൈകുന്നേരം 6 ന് പാലുകാച്ചിമലയിലെ ശ്രീ സത്യാനന്ദഗുരുപീഠത്തില്‍ സമാപിക്കും.
26 ന് രഥയാത്ര വയനാട്ടിലേക്ക് പ്രവേശിക്കും.
കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും 27 ദിവസം പരിക്രമണം നടത്തുന്ന രഥയാത്ര ഏപ്രില്‍ 17 ന് ശ്രീരാമനവമി പാദുക സമര്‍പ്പണ ശോഭായാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും.
കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നേതൃത്വം നല്‍കി.