മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു, രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കോണ്‍ക്രീറ്റ് കഷണംകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.
നരിക്കോട് കൊട്ടിലയിലെ തുന്തക്കാച്ചി വീട്ടില്‍ ടി.കെ.സുബൈറിനാണ്(51)മര്‍ദ്ദനമേറ്റത്.
24 ന് വൈകുന്നേരം 4.30 ന് മന്ന മഖാമിന് സമീപത്തേക്ക് വിളിച്ചുവരുത്തി പള്ളക്കന്‍ അഷറഫ്, ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ആശുപത്രിയിലേക്ക്
കൊണ്ടുപോകാമെന്ന് പറഞ്ഞ് ബദരിയാനഗറിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് മുറിയില്‍ ഉപേക്ഷിച്ചുവെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
