തളിപ്പറമ്പ് യു.പി.സ്‌ക്കൂള്‍ 117-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും.

തളിപ്പറമ്പ്: തളിപ്പറമ്പ് യു.പി സ്‌ക്കൂള്‍ 117-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് എം.ഷൈജിത്ത അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന പ്രധാനാധ്യാപിക ടി.പി.ശ്രീജ, അധ്യാപിക എം.ശ്രീകല എന്നിവരെ തളിപ്പറമ്പ് നോര്‍ത്ത് എ ഇ ഒ കെ.മനോജ് ആദരിച്ചു.

തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍മാരായ കെ.രമേശന്‍, സി.വി.ഗിരീശന്‍, പി.വത്സല, മദര്‍ പി ടി എ പ്രസിഡന്റ് റഹ്‌മത്ത്, അസിസ്റ്റന്റ് ടീച്ചര്‍ എ.ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

സീനിയര്‍ അസിസ്റ്റന്റ് കെ.പി.രഘുനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി.ഹരി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കീഴാറ്റൂര്‍, പൂക്കോത്ത്‌തെരു അംഗന്‍വാടികളിലേയും തളിപ്പറമ്പ് യു.പി സ്‌ക്കൂളിലേയും കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.