രേഖകളില്ലാതെ വായ്പ-ഷൈമയുടെ 1,30,344 രൂപ പോയി.

തളിപ്പറമ്പ്: രേഖകളില്ലാതെ വായ്പകിട്ടുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി, 1,30,344 രൂപ നഷ്ടപ്പെട്ടതായി പരാതി.

മൊറാഴ എളയടത്ത് വീട്ടില്‍ ഇ.ഷൈമക്കാണ് പണം നഷ്ടപ്പെട്ടത്.

ചെന്നൈയിലെ വൈവര്‍ട്ടി എന്ന ഫിനാന്‍സ് കമ്പനിയിലെ ധ്യാന്‍ ശേഖര്‍, ഇവരുടെ ഫൈനാന്‍സ്, ഓഡിറ്റ് മാനേജര്‍മാര്‍ എന്നിവരുടെ പേരിലാണ് കേസ്.

2024 മാര്‍ച്ച് 22 നും 25 നും ഇടയിലുള്ള സമയത്താണ് കണ്ണപുരം കാനറാ ബേങ്ക് ശാഖയിലെ ഷൈമയുടെ അക്കൗണ്ടില്‍ നിന്നും പ്രതികള്‍ നിര്‍ദ്ദേശിച്ച നാല് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.