മാസങ്ങളായി കുടിവെള്ളപൈപ്പ് ലീക്ക് തുടരുന്നു-റോഡ് പൊട്ടിത്തകര്‍ന്നു.
തളിപ്പറമ്പ്: പൈപ്പ് പൊട്ടിയ വെള്ളം റോഡില്‍ നിറഞ്ഞ് റോഡ് തകര്‍ന്നു.
തളിപ്പറമ്പ് പാലകുളങ്ങര-സര്ഡസയ്യിദ് കോളേജ് റോഡാണ് തകര്‍ന്നത്.
ഇവിടെ പാലകുളങ്ങര ജംഗ്ഷനിലാണ് മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌പൊട്ടി റോഡില്‍വെള്ളം തളംകെട്ടിനില്‍ക്കുന്നത്.
വളരെ ചെറിയതോതില്‍ ലീക്കായിക്കൊണ്ടിരുന്ന പൈപ്പ് ശരിയാക്കാത്തതിനാല്‍ ക്രമേണ കൂടുതലായി പൊട്ടിവെള്ളം ഒഴുകുകയായിരുന്നു.
ഇതോടെയാണ് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി മാറിയത്. പൊട്ടിയ പൈപ്പ് നന്നാക്കാതെ റോഡ് ടാര്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
എന്നാല്‍ പൈപ്പ് ശരിയാക്കാനുള്ള യാതൊരുനീക്കവും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും കാണുന്നില്ല.
വാഹനമോടിക്കാന്‍ ബുദ്ധിമുട്ടുന്ത് കൂടാതെ റോഡരികിലൂടെ നടക്കാന്‍പോലും നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്.
വാഹനങ്ങള്‍ കാല്‍നടക്കാരുടെ നേര്‍ക്ക് ചെളിയഭിഷേകം നടത്തുന്നതും നിത്യസംഭവാണ്.