വെള്ളം നിറച്ചബക്കറ്റില് വീണ് ചികില്‍സയിലായിരുന്ന പിഞ്ച് കുഞ്ഞ് മരണപ്പെട്ടു
പരിയാരം: വെള്ളം നിറച്ചബക്കറ്റില് വീണ് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.
പയ്യന്നൂര്‍ കാരയിലെ ഓട്ടോ ഡ്രൈവര്‍ റിയാസിന്റെയും ഉവൈസയുടെയും മകള്‍ ആയിഷ (ഒന്‍പത് മാസം) ആണ് ചികില്‍സയിലിരിക്കെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജില്‍ മരണപ്പെട്ടത്.
രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണത്.
സഹോദരി: മെഹറിന്.
മൃതദേഹം നാളെ (18) പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കബറടക്കും.
