ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി.
കൂനം: പരേതനായ അധ്യാപകനേതാവും സി.പി.എം പ്രവര്‍ത്തകനുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

ഭാര്യ കാര്‍ത്യായനിയേയും മറ്റ് ബന്ധുക്കളേയും അദ്ദേഹം അനുശേചനം അറിയിച്ചു.
തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാത്രി 7.45 ന് മുഖ്യമന്ത്രി കൂനം ഉണ്ണിപൊയിലിലുള്ള വീട്ടിലെത്തിയത്.
ജില്ലാ ആക്റ്റിംഗ് സെക്രട്ടെറി ടി.വി.രാജേഷ്, തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, ഏരിയാ കമ്മറ്റി അംഗം ടി.ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
