രാഷ്ട്രീയരംഗത്ത്‌പോലും ലാഭമെന്തെന്ന് വിലയിരുത്തിയാണ് നിലപാടുകള്‍-കെ.മുരളീധരന്‍.എം.പി.

തലശേരി: രാഷ്ട്രീയ രംഗത്ത് പോലും എന്താണ് ലാഭമെന്ന് വിലയിരുത്തി നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി.

സുഹൃദ്‌വേദി തലശേരിയില്‍ സംഘടിപ്പിച്ച പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുരംഗത്ത് ലാഭവും നഷ്ടവും നോക്കാതെ പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ തലമുറ അസ്തമിച്ച്‌കൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ക്ക് ശരിയെന്ന് അന്ന് തോന്നിയ നിലപാടുകള്‍ സമൂഹം ഇന്ന് ശരിയെന്ന് സമ്മതിക്കുകയാണെന്നന്നും മുരളീധരന്‍ പറഞ്ഞു.

എ.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.കെ.മാധവന്‍, ചൂര്യയി ചന്ദ്രന്‍, എം.പി.രാധാകൃഷ്ണന്‍, കെ.സുരേഷ്, പി.ജനാര്‍ദ്ദനന്‍, ടി.പി.ശ്രീധരന്‍, കവിയൂര്‍ ബാലന്‍,

കെ.സുനില്‍കുമാര്‍, വി.കെ.ജയന്തന്‍, മനേക്കര രവി, പൊന്ന്യം കൃഷ്ണന്‍, കല്ല്യാട്ട് പ്രേമന്‍, എന്‍.ടി.കുഞ്ഞിക്കണ്ണന്‍, ബാലന്‍ കെ. ചമ്പാട്, കെ.പി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.രാജന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കെ.മുരളീധരന്‍ ചടങ്ങിനെത്തിയത്.

വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെ സംരക്ഷണത്തിന് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.