ചിതപ്പിലെ പൊയില്‍ അംഗന്‍വാടിയിലെ യാത്രയയപ്പ് സമ്മേളനം രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവമായി

പരിയാരം: ചിതപ്പിലെ പൊയില്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ പുതിയതായി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കുള്ള യാത്രയപ്പും മികച്ച കഴിവ് തെളിയിച്ചകുട്ടികള്‍ക്കുള്ള അനുമോദനസമ്മേളനവും സംഘടിപ്പിച്ചു.

അംഗനവാടിയില്‍ പ്രവേശനം നേടിയതിനു ശേഷം കുട്ടികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ രക്ഷിതാക്കള്‍ വേദിയില്‍ പങ്കുവെച്ചതും മികച്ച പ്രവര്‍ത്തനം നടത്തുന്ന അംഗന്‍വാടി സംരക്ഷണ സമിതിക്ക് രക്ഷിതാക്കള്‍ നല്‍കിയ ഉപകാര സമര്‍പ്പണവും ഒരു വേറിട്ട അനുഭവമായി മാറി.

സമ്മേളനം വാര്‍ഡ് മെമ്പര്‍ പി.വി.സജീവന്‍ ഉദ്ഘാടനം ചെയ്തു

പി.സുധ അധ്യക്ഷത വഹിച്ചു.

പി.പി.മോഹനന്‍, പി.സരിത, കെ.രാഗിത, കെ.റിഷാന, തസ്ലീമ, അബ്‌ന, യശോദ, രജീത എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതും ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും മികച്ചപഠനരീതിയും കൂടുതല്‍ കുട്ടികള്‍ പ്രവേശനം തേടുന്ന അംഗനവാടികളില്‍ ഒന്നായി ചിതപ്പിലെ പൊയില്‍ അംഗന്‍വാടി മാറുകയും ചെയ്തിട്ടുണ്ട്.