ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെ നേതൃത്വത്തില്‍ പേവിഷബാധ ബോധവല്‍ക്കരണം
ഒടുവള്ളിത്തട്ട്: ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്ഥാപന പരിധിയിലെ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു.
പേവിഷബാധയ്ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് സ്‌കൂള്‍ കുട്ടിക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് സ്‌പെഷ്യല്‍ ആസംബ്ലി നടന്നത്.
വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ ചികിത്സ തേടുന്നതിനും പ്രാഥമിക ചികിത്സ നല്‍കുന്നതിനെപ്പറ്റിയും കുട്ടികള്‍ പ്രതിജ്ഞ എടുത്തു.
മങ്കര സെന്റ്.തോമസ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അഭയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്കുമാര്‍, മുഖ്യാധ്യാപിക സിസ്റ്റര്‍.സിനിമോള്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.