പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും.

കണ്ണൂര്‍: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാന്‍ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്ണൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ്.റിയാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി.

ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് യൂത്ത് വിങ്ങിന്റെ പ്രസക്തിയെ സംബന്ധിച്ച് ക്ലാസെടുത്തു.

“വയനാടിന് യൂത്തിന്റെ കൈത്താങ് ” പദ്ധതിയുടെ ഉദ്ഘാടനം ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ദേവസ്യ മെച്ചേരിക്ക് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ കെ. എസ് റിയാസ് ആദ്യ വിഹിതം നൽകി കൊണ്ട് നിർവഹിക്കുന്നു

യൂത്ത് വിംഗ് സംസ്ഥാന ജന.സെക്രട്ടറി അക്രം ചുണ്ടയില്‍, ഏകോപന സമിതി ജില്ലാ ജന. സെക്രട്ടറി പുനത്തില്‍ ബഷിത്, ട്രഷറര്‍ എം.പി.തിലകന്‍, യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ വി.പി.സുമിത്രന്‍,

ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.യു. വിജയകുമാര്‍, സിസി വര്‍ഗീസ്, എ.സുധാകരന്‍, രാജന്‍ തീയറത്ത്, വനിതാ വിംഗ് ജില്ലാ ട്രഷറര്‍ ഇ.എം.സബിത, റോസ് സെബാസ്റ്റ്യന്‍, മുന്‍ യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് വി.കെ.വി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സമ്മേളനം തീരുമാനിച്ചു.

പദ്ധതിയുടെ ഉല്‍ഘടനവും വേദിയില്‍ വെച്ചു നടന്നു.

പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് കണ്‍വെന്‍ഷന്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

ചടങ്ങിനു സെക്രട്ടറി ജമാല്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ നന്ദിയും പറഞ്ഞു.