വ്യാപാരികളുടെ കണ്ണീര് സര്‍ക്കാര്‍ കണ്ടു–കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്–
തളിപ്പറമ്പ്: ഒടുവില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ കണ്ണുനീര് സര്‍ക്കാര്‍ കണ്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന
നാനൂറോളം വ്യാപാരികള്‍ക്ക് 75,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം തളിപ്പറമ്പ് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേരളാ വ്യാപാരി വ്യവസായി സമിതി സര്‍ക്കാറിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭൂവുടമകള്‍ക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ വര്‍ഷങ്ങളായി ഇവിടെ വ്യാപാരം ചെയ്തവര്‍ വെറുംകയ്യോടെ
ഇറങ്ങേണ്ടിവരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സംഭവത്തില്‍ വ്യാപാരികള്‍ സമരരംഗത്തിറങ്ങിയിരുന്നു.