കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്പോര്‍ട്സ് മീറ്റ് സമാപിച്ചു.
പരിയാരം: ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസ് സംസ്ഥാന സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായി കണ്ണൂര്‍ റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് രണ്ടു ദിവസങ്ങളിലായി യഥാസമയം പയ്യന്നൂര്‍ ഫയര്സ്റ്റേഷന്, പരിയാരം മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്ക് എന്നിവിടങ്ങളില്‍ നടന്നു.

പരിയാരം സിന്തറ്റിക് ട്രാക്കില്‍ നടന്ന അത്ലറ്റിക് മത്സരങ്ങള്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. ടി.സുലജ ഉദ്ഘാടനം ചെയ്തു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ജീവനക്കാര്‍, സിവില്‍ഡിഫന്‍സ് വളണ്ടിയേഴ്സ്, ഹോംഗാര്‍ഡ് എന്നീ വിഭാഗങ്ങളിലായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ 600 പേര് മല്‍സരത്തില്‍ പങ്കെടുത്തു.
25, 26, 27 തീയതികളില്‍ കോഴിക്കോട് വെച്ചാണ് സംസ്ഥാന സ്പോര്‍ട്സ് മീറ്റ് നക്കുന്നത്.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, കണ്ണൂര്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ബിജുമോന്, കാസര്‍ഗോഡ് ജില്ലാ ഫയര്‍ ഓഫീസര്‍ ബി.രാജ്, കണ്ണൂര്‍ സ്റ്റേഷന് ഓഫീസര്‍ പി.ഷാനിത്ത് എന്നിവര്‍ പങ്കെടുത്തു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തില്‍ വനിതാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍ വന്നതിന് ശേഷം നടന്ന ആദ്യ മീറ്റില്‍ വനിതകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
അഹമ്മദാബാദില്‍ വച്ച് നടന്ന നാഷണല്‍ ഫയര്‍ മീറ്റില്‍ കേരള ടീം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
