സി പി എം പ്രവര്‍ത്തകന്‍ എരുവട്ടി അഷ്റഫ് വധം നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.
തലശേരി: എരുവട്ടി അഷ്റഫ് വധം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.
ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്ക് ജീവപര്യന്തം. 80,000 രൂപ വീതം പിഴ.
രണ്ട് പേരെ വെറുതെ വിട്ടു.
എരുവട്ടി പുത്തന്‍കണ്ടത്തെ പ്രനൂബ നിവാസില്‍ എം.പ്രനുബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍ മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34)എന്നിവരെയാണ് ശിക്ഷിച്ചത്.
പാതിരിയാട് കീഴത്തൂര്‍ കോമത്ത് ഹൗസില്‍ എം ആര്‍ ശ്രീജിത്ത് എന്ന കൊത്തന്‍ (39), പാതിരിയാട് കുഴിയില്‍പീടിക ബിനീഷ് നിവാസില്‍ പി ബിനീഷ് (48) എന്നിവരെയാണ് വെറുതെ വിട്ടത്.
അന്നത്തെ കൂത്തുപറമ്പ് സിഐ ആയിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ അഡീ. എസ്.പി കെ.വി.വേണുഗോപാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന്‍ ഹാജരായി.
