രാഘവന് കടന്നപ്പള്ളിയെ തെക്കേക്കര എന്‍.എസ്.എസ് കരയോഗം അനുമോദിച്ചു.
കടന്നപ്പള്ളി: തെക്കേക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ രംഗങ്ങളില്‍ നേട്ടം കൈവരിച്ച സമുദായ അംഗങ്ങളെയും കെ.രാഘവന് മാസ്റ്റര്‍ പുരസ്കാരം നേടിയ മാധ്യമ പ്രവര്ത്തകന് രാഘവന് കടന്നപ്പള്ളിയേയും ആദരിച്ചു.
കണ്ണൂര്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറി പി.കനകരാജന് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എസ്.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പി.കൃഷ്ണന് നമ്പ്യാര്‍, കെ.കെ.ഗംഗാധരന് നമ്പ്യാര്‍, കെ.കുഞ്ഞിരാമന് നമ്പ്യാര്‍, രാഘവന് കടന്നപ്പള്ളി, വി.വി.പങ്കജം, ഡോ.സൂരജ് രമേശന് എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി കെ.ദീപക് സ്വാഗതവും പി.ആര്.സതീശന് നന്ദിയും പറഞ്ഞു.