അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് അടിയന്തരമായി ഹാര്‍ട്ട് സര്‍ജറി

 

മംഗളൂരു: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് അടിയന്തരമായി ഹാര്‍ട്ട് സര്‍ജറി നടത്തേണ്ടിവരിക എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്.

അത്തരത്തിലൊരു ശസ്ത്രക്രിയയിലൂടെ 22 കാരനായ യുവാവിന് നഷ്ടപ്പെട്ടു പോയേക്കാവുന്ന ജീവനെ തിരികെ നല്‍കിയിരിക്കുകയാണ് മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി ടീം.

ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ 22 കാരന്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അസ്വാഭാവിക വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.

അപകടത്തില്‍ തലയ്ക്ക് സംഭവിച്ച മുറിവുകളും പരിക്കുകളും മാത്രമായിരുന്നു പുറമെ ഉണ്ടായിരുന്നത്.

എന്നാല്‍ ക്ഷതം മൂലം ഹൃദയത്തിലെ ഒരു അറയില്‍ സംഭവിച്ച നേരിയ മുറിവും അതിലൂടെ ഹൃദയത്തിന്റെ ബാഹ്യ ആവരണമായ പെരിക്കാര്‍ഡിയത്തില്‍ രക്തം നിറയുകയും ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

എക്കോ പരിശോധനയില്‍ Pericardial Tamponade ആവാം എന്ന് സംശയം തോന്നിയതോടെ ഉടന്‍ തന്നെ മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ശ്യാം അശോകുമായി ഫോണില്‍ ബന്ധപ്പെടുകയും ഉടന്‍ തന്നെ മംഗലാപുരത്തേക്ക് രോഗിയെ മാറ്റുകയും ചെയ്യുകയായിരുന്നു.