ചെറുതാഴം കോക്കാട് മുച്ചിലേട്ട് പെരുങ്കളിയാട്ടം, വരച്ചുവെക്കല്‍ ആറിന്

പിലാത്തറ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ചെറുതാഴം കോക്കാട്ട് മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടത്തിന്റെ വരച്ചുവെക്കല്‍ ചടങ്ങ് ഡിസംബര്‍-6 ന് രാവിലെ 9.30 ന് നടക്കും.

കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ കെ.നാരായണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 6.39 ന് സോവനീര്‍പ്രകാശനം സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന് നല്‍കി നിര്‍വ്വഹിക്കും.

ടി.മുരളി അദ്ധ്യക്ഷത വഹിക്കും. ഡോ.എന്‍.മണികണ്ഠന്‍, കൃഷ്ണന്‍ നടുവലത്ത്, ആര്‍.ഉണ്ണിമാധവന്‍, സി.പ്രകാശ്, താര അതിയടത്ത്, കെ.സത്യന്‍ എന്നിവര്‍ പ്രസംഗിക്കും.

11 മുതല്‍ 14 വരെയാണ് നാല് ദിവസങ്ങളിലായി പെരുങ്കളിയാട്ടം നടക്കുക.

11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗോകുലന്‍ ഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

12 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.

എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

13 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും.

കെ.വി.സുമേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സിനിമാ സംവിധായകന്‍ ജയരാജ്, പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

14 ന് ഉച്ചക്ക് 1 ന് മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരല്‍.

എം.സി.പ്രകാശന്‍, വി.വിജയന്‍, എം.വി.രമേശന്‍, ടി.വി.ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.