പോലീസ് അസോസിയേഷന്‍ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു
തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരുമായി സഹകരിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു.
റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്പി എം.പി.വിനോദ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ലൈസന്‍ ഓഫീസര്‍ നസീര്‍ അഹമ്മദ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല പ്രസിഡന്റ് എന്‍ വി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി.പ്രിയേഷ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ജിനേഷ്, എമര്‍ജന്‍സി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ.ഫാരിസ് മുഹമ്മദ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
150 സേനാംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
