പിണറായിയില്‍ ഇന്ന് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു, തീയിട്ടു. പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്.
പിണറായി: വെണ്ടുട്ടായിയില്‍ കെ.സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു, വാതിലിന് തീയിട്ടു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രിയദര്‍ശിനി സ്മാരക മന്ദിരം ആന്റ് സി.വി.കുഞ്ഞിക്കമ്ണന്‍ സ്മാരക റീഡിംഗ്‌റൂം കെട്ടിടമാണ് അടിച്ചുതകര്‍ത്തത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സി.സി.ടി.വി തകര്‍ത്ത സംഘം വാതിലുകള്‍ പെട്രോള്‍ ഒഴിച്ച് തീവെക്കുകയും ചെയ്തു.
വൈകുന്നേരം നാല് മണിക്ക് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.
പ്രിയദര്‍ശിനി മന്ദിരം പ്രസിഡന്റ് വി.ബാലകൃഷ്ണന്റെ പരാതിയില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
