കൂവേരിയില്‍ നാല് ശീട്ടുകളിക്കാര്‍ പിടിയില്‍.
തളിപ്പറമ്പ്: കൂവേരിയില്‍ നാലംഗ ശീട്ടുകളി സംഘം പിടിയില്‍.
കൂവേരി കൈപ്പള്ളില്‍ വീട്ടില്‍ കെ.എസ്.ജോസഫ്(56), ഇപ്പോള്‍ പന്നിയൂരില്‍ താമസിക്കുന്ന ബക്കളത്തെ കൊട്ടില്തൊടി വീട്ടില്‍ കെ.ടി.ഷാജി(48), പന്നിയൂര്‍ കാരന്താറ്റില്‍ വീട്ടില്‍ ടി.വി.മനോഹരന്(50), പന്നിയൂര്‍ മീത്തലെപുരയില്‍ വീട്ടില്‍ എം.പി.കുമാരന്(50) എന്നിവരെയാണ്
എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാത്രി 9.30 ന് കൂവേരി പൂവ്വം ക്രഷറിന് സമീപത്തുവെച്ചാണ് ഇവര്‍ പണംവെച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്. 5460 രൂപയും പിടിച്ചെടുത്തു.