കെ.എല്‍.ജി.എസ്.എ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷികസമ്മേളനം നാളെ തളിപ്പറമ്പില്‍.

തളിപ്പറമ്പ്; കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം നാളെ(ഡിസംബര്‍-18) രാവിലെ 10 ന് ചിറവക്ക് മൊട്ടമ്മല്‍ മാളില്‍ നടക്കും.

രമേഷ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടെറി പി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

ഡോ.കെ.വി.ഫിലോമിന, മുര്‍ഷിത കൊങ്ങായി, വി.പി.അബ്ദുള്‍റഷീദ്, വിജില്‍ മോഹനന്‍, പി.കെ.സരസ്വതി, എം.സി.അതുല്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി.വി.ഷാജി നന്ദിയും പറയും.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ഐ.ജോക്കബ്‌സണ്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് ശേഷം രണ്ടിന് നടക്കുന്ന സുഹൃത് സമ്മേളനം ഡി.സി.സി ജന.സെക്രട്ടെറി സുരേഷ്ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.പ്രേമരാജന്‍ അദ്ധ്യക്ഷത വഹിക്കും.

കെ.വി.രാജീവന്‍ സ്വാഗതവും വി.പി.അഫ്‌സില നന്ദിയും പറയും.