ഡി.ആര്‍.ഡി ടെക്‌നോളജി നാനോ 2025 റെഡിമെയ്ഡ് പുകപ്പുരയുടെ ലോജിംങ്ങ് വൈദ്യുതി മന്ത്രി കെ കൃഷ്ണകുട്ടി നിര്‍വ്വഹിച്ചു.

കണ്ണൂര്‍: ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കഴിഞ്ഞ 25 വര്‍ഷമായി ഡ്രയര്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ന്യൂ ഡെന്‍സ് എഞ്ചിനീയറിംഗ് ഇന്ഡഡസ്ട്രീസ് (PMEGP KHADI INDIA) 2025 ല്‍ പുറത്തിറക്കുന്ന ഡി.ആര്‍.ഡി ടെക്‌നോളജി റെഡിമെയ്ഡ് റബ്ബര്‍ നാനോ സ്‌മോക്ക് ഹൗസ് ലോഞ്ചിംഗ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു.

കണ്ണൂര്‍ ചേബര്‍ ഹാളില്‍ കിസാന്‍ ജനത സംഘടിപ്പിച്ച കര്‍ഷക സംഗമത്തില്‍ വെച്ച് കേരളാ മാര്‍ക്കറ്റിംങ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും യൂട്യൂബ് ചാനലിന്റെ ഉല്‍ഘാടനവും മന്ത്രി നിര്‍വഹിച്ചു.

20 ഷീറ്റില്‍ താഴെകിട്ടുന്ന കര്‍ഷകര്‍ക്ക് പ്രത്യേകമായി നിര്‍മ്മിച്ചതാണ് ഡി.ആര്‍.ഡി നാനോ റബ്ബര്‍ പുകപ്പുര.

ചടങ്ങില്‍ കേരളാ മാര്‍ക്കറ്റിങ്ങ് ഗ്രൂപ്പ് ഫൗണ്ടറും മികച്ച കര്‍ഷകനുമായ  തോമസ് കൊന്നക്കലിനെയും ആദരിച്ചു.

15 വര്‍ഷം ഈടു ലഭിക്കുന്ന ഡി.ആര്‍.ഡി നാനോ കുറഞ്ഞവിലക്ക് കേരളത്തിലുള്ള റബ്ബര്‍കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്ന് ചടങ്ങില്‍ മാനേജിംഗ് ഡയരക്ടര്‍ ഡെന്നീസ് തോമസ് അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം മനസിലാക്കി പുതിയ ടെക്‌നോളജിയിലേക്ക് കര്‍ഷകര്‍ മാറണമെന്ന് മന്ത്രി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനകം കുറഞ്ഞ ഇന്ധനചിലവില്‍ അനായസേന ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ് ഡി.ആര്‍.ഡി റെഡിമെയ്ഡ് റബ്ബര്‍ പുകപ്പുരകളുടെ പ്രത്യേകത.

20 ഷീറ്റു മുതല്‍ 2000 ഷീറ്റ് കപ്പാസിറ്റിയില്‍ ലഭ്യമാണ്

ഫോണ്‍: 9400805530/9447651752