കെടിഡിസി ഫോക്ക് ലാന്‍ഡില്‍ വനസുന്ദരി ഭക്ഷ്യമേള തുടങ്ങി.

രുചിസുന്ദരി-വനസുന്ദരി ഒരുങ്ങി

മാങ്ങാട്ടുപറമ്പിലേക്ക് വന്നോളൂ

ധര്‍മ്മശാല: മാങ്ങാട്ടുപറമ്പിലെ കെ.ടി.ഡി.സി ഫോക്ക്‌ലാന്റ് ഹോട്ടലില്‍ വനസുന്ദരി ഭക്ഷ്യമേളക്ക് തുടക്കമായി.

ആദിവാസി നാട്ടുരുചിയുടെ തനത് രീതിയില്‍ തയ്യാറാക്കിയ വനസുന്ദരി കോഴി വിഭവത്തോടൊപ്പം വ്യത്യസ്ത ഇനം ദോശകളോടും കൂടിയാണ് ഭക്ഷ്യമേള നടത്തുന്നത്.

മേളയോട് അനുബന്ധമായി ദോശയ്‌ക്കൊപ്പം പത്തിരി , വെള്ളപ്പം എന്നിവയും ലൈവായി നല്‍കുന്നതാണ്.

കിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ഫോക്ക്‌ലാന്റ് മാനേജര്‍ സി.വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ കെ.ടി.ഡി.സി ഡയരക്ടര്‍ യു.ബാബു ഗോപിനാഥ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.

ഡിസംബര്‍ 31 വരെ വൈകുന്നേരം 3 മണി മുതല്‍ രാത്രി 11 മണിവരെ വനസുന്ദരി ചിക്കനും മറ്റ് വിഭവങ്ങളും ലഭിക്കും.

പാര്‍സല്‍ സൗകര്യവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

9400008685, 9400008739, 04972780220 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.