നാളെ (03-02-2025) കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍-

കണ്ണൂര്‍: ഏച്ചൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എല്‍ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ ഫെബ്രുവരി മൂന്നിന് ഇടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയും മുണ്ടേരി ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും മുണ്ടേരി എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയും മീന്‍കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

പടന്നോട് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാല്‍ ഏച്ചൂര്‍ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 ുാ വരെ പൂര്‍ണമായും വൈദ്യുതി മുടങ്ങും.

കേബിള്‍ ജോയിനിങ് പ്രവൃത്തി ഉള്ളതിനാല്‍ പുളുക്കോപ്പാലം, പുതിയ കോട്ടം, സ്പ്രിംഗ് ഫീല്‍ഡ് വില്ല, താഴെ ചൊവ്വ, അല്‍ റാഹ, കെ പി ടവര്‍, എച്ച് ടി-ഷോപ്പ്രിക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും