മദ്യപസംഘത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചതിന് കേസ്.
കുടിയാന്‍മല: രാത്രിയില്‍ മദ്യപിച്ച് ബഹളംകൂടുന്നത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച മുന്നംഗസംഘത്തിനെതിരെ കേസ്.
നടുവില്‍ കോട്ടച്ചോലയിലെ തെന്തുടിയില്‍ വീട്ടില്‍ രഞ്ജു രാമചന്ദ്രനാണ്(29) മര്‍ദ്ദനമേറ്റത്.
ഇക്കഴിഞ്ഞ 11 ന് രാത്രി 11 നായിരുന്നു സംഭവം.
കോട്ടച്ചോലയില്‍ മദ്യപിച്ച് ബഹളം വെച്ച ജെറിന്‍, ജെനില്‍, ജെമിന്‍ എന്നിവരെ ചോദ്യം ചെയ്ത വിരോധത്തിന് മൂന്നുപേരും ചേര്‍ന്ന് രഞ്ജുവിനെ മര്‍ദ്ദിച്ചതായാണ് പരാതി.