കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൊയ്യോട് ചാല പുതുവാച്ചേരി റോഡ് ഫിര്‍ദൗസ് മന്‍സിലില്‍ സി.വി.റിജിനാസ്(28)നെ അടുത്തില നടക്ക്താഴെ റോഡ് ജംഗ്ഷനില്‍ വെച്ചും കണ്ണൂര്‍ ആനയിടുക്ക് റോഡില്‍ ന്യൂമക്കാനി നസീമ ക്വാര്‍ട്ടേഴ്‌സില്‍ എം.ജി.നിധീഷ്(30)നെ ഏഴോം എരിപുരം ആലിന് സമീപംവെച്ചും പുതിയങ്ങാടി ബസ്റ്റാന്റിന് സമീപം മറിയത്തിന്റകത്ത് വീട്ടില്‍ എം.മുഫാസില്‍(25)നെ പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തുവെച്ചുമാണ് പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍, എസ്.ഐ പി.പി.അബൂബക്കര്‍ സിദ്ദിക്ക്, ഗ്രേഡ് എസ്.ഐ ഷാജന്‍, സി.പി.ഒ ചന്ദ്രകുമാര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.