പഞ്ചായത്തംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.
പരിയാരം:പരിയാരം ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബില്‍ഡിംഗ് നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മാസങ്ങളായി ഓവര്‍സിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനും മറ്റും നല്‍കിയ അപേക്ഷകള്‍ പരിശോധിച്ചു തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സാധിക്കാത്തതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കഴിഞ്ഞ ഭരണസമിതി യോഗങ്ങളില്‍ യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
സമരത്തിന് പി.വി.സജീവന്‍, പി.വി.അബ്ദുള്‍ഷുക്കൂര്‍, അഷ്‌റഫ് കൊട്ടോല, പി.സാജിത ടീച്ചര്‍, കെ.പി. സല്‍മത്ത്, ടിപി ഇബ്രാഹിം, ദൃശ്യാ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.