പഞ്ചായത്ത് ഫണ്ട് പാര്‍ട്ടിക്ക്കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം.

ഇന്ന് നടന്ന യോഗത്തിലാണ് വാക്കേറ്റവും പ്രതിഷേധവും ഉണ്ടായത്.

എട്ടാം നമ്പര്‍ അജണ്ടയായി എ.കെ.ജി-പാട്യം പഠന ഗവേഷണ കേന്ദ്രത്തിന് ത്രിദിന സെമിനാര്‍ നടത്തുന്നതിന് 50,000 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനെ  ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നത്.

ഈ ശുപാര്‍ശയെ യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഏറെ നേരം വാക്കേറ്റം നടക്കുകയായിരുന്നു.

ഭരണ സമിതി തീരുമാനത്തിന് വിയോജനക്കുറിപ്പ് നല്‍കി യു.ഡി.എഫ്. അംഗങ്ങളായ ജംഷീര്‍ ആലക്കാട്, എന്‍.കെ.സുജിത്ത്, ഷംസീറ അലി എന്നിവര്‍ പ്രതിഷേധിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഫണ്ടില്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി സ്ഥാപനതിന് പഞ്ചായത്ത് ഫണ്ട് നല്‍കുന്നതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.