വന്യമൃഗശല്യം സ്ഥിരം കാലാപരിപാടികള്‍ ആവര്‍ത്തിക്കുന്നു. ഇന്‍ഫാം.

പരിയാരം: വന്യമൃഗശല്യം പരിഹരിക്കാന്‍ തടയല്‍, ഉപരോധം ചര്‍ച്ച എന്നീ സ്ഥിരം കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഇന്‍ഫാം.

വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 73 ഗ്രാമ പഞ്ചായത്തുകളില്‍ വെറും 600 കോടി മുടക്കിയാല്‍ ജനകിയ പങ്കാളിത്തത്തോടുകൂടി വന്യമൃഗ ശല്യം പ്രതിരോധിക്കുവാനും ആവശ്യമായ നിയമഭേദഗതികളോടെ ഈ വിപത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കും.

ഈ ഉത്തരവാദിത്വം നടപ്പിലാക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതാക്കളെ തെരുവില്‍ വിചാരണ ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഇന്‍ഫാം സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നെല്ലംകുഴി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അടുത്തുവരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും ജീവഹാനിയും തുടരാതിരിക്കാന്‍ ശക്തമായ നടപടികളുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.