ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍.
തളിപ്പറമ്പ്: ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍.
തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്ന് ഇന്നലെ പരസ്യമായി ലേലം ചെയ്തു.
പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലം കൊണ്ടത്.
15,000 രൂപയായിരുന്നു നഗരസഭ കുതിരക്ക് വില നിശ്ചയിച്ചിരുന്നത്.
തളിപ്പറമ്പ്‌സ്വദേശിയായ ഒരാള്‍ വാങ്ങിയ കുതിരയെ തീറ്റിപ്പോറ്റാന്‍ കഴിയാതെ വന്നതിനാല്‍ പുറത്തിറക്കി വിടുകയായിരുന്നു.
കച്ചവടക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ശല്യമായി തീര്‍ന്ന കുതിരയെ ഏറ്റെടുക്കാന്‍ ഉടമ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നഗരസഭ ലേലം ചെയ്ത് വിറ്റത്.
ഇന്നലെ തന്നെ ലേലം കൊണ്ട അബ്ദുള്‍ലത്തീഫ് കുതിരയെ കൊണ്ടുപോയി.