കഞ്ചാവുമായി മിദിലാജ് അറസ്റ്റില്‍.
തളിപ്പറമ്പ്: നടുവില്‍ സ്വദേശി 450 ഗ്രാം കഞ്ചാവുമായിഎക്‌സൈസ് പിടിയിലായി.
അസീസിന്റെ മകന്‍ മിദിലാജ് (25) എന്നയാളെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ആലക്കോട് നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് നടുവില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ. കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.