ഔഷധത്തോട്ടം നിര്‍മ്മിച്ചുനല്‍കി-41 ഇനം ഔഷധചെടികള്‍
പരിയാരം: ചെറുതാഴം ആയുര്‍വേദ ആശുപത്രിയില്‍ ഔഷധതോട്ടം നിര്‍മ്മിച്ച് നല്‍കി. തലക്കോടത്ത് ഉണര്‍വ്വ് സ്വാശ്രയ സംഘമാണ് ഔഷധത്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്.
മണ്ടൂരില്‍ ആശുപത്രി പരിസരത്തെ നാല് സെന്റ് ഭൂമിയില്‍ ബ്രഹ്മി, വയമ്പ്, ചെറുചീര, കറ്റാര്‍വാഴ, നിലവേപ്പ്, മുറികൂടി, ചെറുനാരകം, തുളസി, അയ്യപ്പന, ശതാവരി, ആടലോടകം, പനിക്കൂര്‍ക്ക, ഇരിവേവ്, ചിറ്റരത്ത, ചെങ്ങനീര്‍ക്കിഴങ്ങ്, പുത്തരിച്ചുണ്ട, ഇലമുളച്ചി, കസ്തൂരിമഞ്ഞള്‍, രാമച്ചം ദര്‍ഭ, ആവണക്ക്, താമര, കറുക. കയ്യണ്ണി, വിഷ്ണുക്രാന്തി, മുക്കുറ്റി, ചെറുതാളി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, മുയല്‍ചെവിയന്‍, പീവാംകുറുന്തില, പാടത്താളി, നാലയമരി, വാതംകൊല്ലി, അരൂത, പാല്‍മുത്ക്ക്, നെവ്വി, മാങ്ങാനാറി, വെളുത്തമുത്തിള്‍, കറുത്തമുത്തിള്‍ എന്നിങ്ങനെ 41 ഔഷധ സസ്യങ്ങളാണ് തോട്ടത്തിലുള്ളത്.
ആയുര്‍വേദ ആശുപത്രിയിലെ രണ്ട് ജീവനക്കാരും സ്വാശ്രയസംഘം പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത് സംരക്ഷിക്കുന്നത്.
പുതിയതലമുറക്ക് ഔഷധചെടികളെ പരിചയപ്പെടുത്താനും അത്യാവശ്യക്കാര്‍ക്ക് ചികില്‍സാ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമാണ് തോട്ടം നിര്‍മ്മിച്ചുനല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.രോഹിണി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.ശോഭ, ഡോ.അമര്‍നാഥ് എം.വി.രവി, ടി.വി.കുഞ്ഞിക്കണ്ണന്‍, നാരായണന്‍ വൈദ്യര്‍, ടി.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. പി.പി.രാജീവന്‍ സ്വാഗതവും എന്‍.എം. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.