പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല-ഇത് നമ്മ പ്രഭാകരന് മിഷ്യന്-
പഴയങ്ങാടി: പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല. വിദഗ്ദ്ധ പരിശീലനത്തിന് സമയവും കളയണ്ട.
ഏഴോത്തെ കെ.സി.പ്രഭാകരന്റ നടീല്‍ യന്ത്രം ഇനി വയലേലകളില്‍ കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകുകയും ചെലവും കുറയും.
കൃഷിപ്പണിക്ക് ആളില്ലെന്നും വേവലാതിപ്പെടേണ്ട. ഇരുമ്പ് പൈപ്പുകളും, ഷീറ്റുകളും കൊണ്ടുണ്ടാക്കിയ നടീല്‍ യന്ത്രത്തിന്റെ ചെലവ് ഇരുപതിനായിരത്തോളം രൂപ മാത്രം.
ആര്‍ക്കും കൈകാര്യം ചെയ്യാം. വിദഗ്ധ പരിശീലനം വേണ്ട, റിപ്പയറിംഗും കുറവ്. ഷീറ്റ് ഞാറുകള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ നടാം.
ചെളിയില്‍ ഞാറ് നടുമ്പോള്‍ അകലം കൂട്ടാനും ,കുറക്കാനും സംവിധാനങ്ങളുമുണ്ട്.
പട്ടുവം വയലിലും, അടുത്തില വയലിലുമായി നാല് തവണ പരീക്ഷിച്ചതില്‍ വലിയ വിജയമായിരുന്നു.
കര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്ക് യന്ത്രവല്‍ക്കരണം മാത്രമാണ് പോംവഴിയെന്നു കണ്ടതിനാലാണ് പരീക്ഷിച്ചത്. കാലഘട്ടത്തിന്റെ ആവശ്യവും.
തൊഴിലാളികള്‍ കുറഞ്ഞു വരുകയും തെഴില്‍ ചിലവ് കൂടുകയും ചെയുന്നതിനാല്‍ ഒരു സാധാരണ കര്ഷകന് കൃഷിയിലൂടെ ഉപജീവനം നടത്താമെന്ന മോഹം വ്യര്‍ത്ഥമായി കൊണ്ടിരിക്കുകയാണെന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു ചെലവ് കുറഞ്ഞ സംവിധാനം യാഥാര്‍ഥ്യമാക്കിയത്.
മൊബൈല്‍ ടവര്‍ ജീവനക്കാരനായ പ്രഭാകരന് ഒഴിവ് സമയത്തെ പ്രയത്നത്താലാണ് കാര്‍ഷിക യന്ത്രം വികസിപ്പിച്ചെടുത്തത്.
സാധാരണ കര്‍ഷകന്റ സാമ്പത്തിക സ്ഥിതിക്ക് ഒത്തു പോകുന്നതുമാണ്.
സ്ത്രീപുരുഷഭേദമന്യെ അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നാണെന്നും പ്രത്യേകതയുണ്ട്.