കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു.

തളിപ്പറമ്പ്: കരിമ്പം പ്രദേശത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു. സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മോഷ്ടിക്കുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കി.

കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കരിമ്പം ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡാണ് 18 ന് രാത്രി മോഷണം പോയത്.

തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

2500 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

കരിമ്പത്ത് ബോര്‍ഡ് മോഷ്ടാവ് വിലസുന്നു-