ഫര്‍സീന്‍ മജീദിനെ എതിരായ നടപടി, നിയമത്തോടുള്ള വെല്ലുവിളി-നേരിടുമെന്ന് രാഹുല്‍ വെച്ചിയോട്ട്
മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താല്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫര്‍സീന്‍ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടല്‍ നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്.
3 വര്‍ഷമായിട്ടും കേസില്‍ ചാര്‍ജ് ഷീറ്റ് പോലും നല്‍കാന്‍ സാധിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് എടുത്ത തെറ്റായ നടപടിയെ യൂത്ത് കോണ്‍ഗ്രസ് നിയമപരമായും ജനകീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം ഉപാധ്യക്ഷന്‍ അഷ്‌റഫ് എളമ്പാറ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, നിമിഷ രഘുനാഥ്, വിജിത്ത് നിലാഞ്ചേരി, നിധിന്‍ കോമത്ത്, ശ്രുതി കയനി, ടി.വി രവീന്ദ്രന്‍, നിധിന്‍ നടുവനാട്, പുത്തന്‍പുരയില്‍ രാഹുല്‍, ഹരികൃഷണന്‍ പാളാട്,
കെ.പ്രശാന്തന്‍, ആര്‍.കെ നവീന്‍ കുമാര്‍, കെ.സി ബൈജു, ഒ.കെ പ്രസാദ്, ശ്രീനേഷ് മാവില,സുനിത്ത് നാരായണന്‍, വിനീത് കുമ്മാനം, ജിഷ്ണു പെരിയച്ചൂര്‍, അരുണ്‍ തൊടികുളം, ജിബിന്‍ കുന്നുമ്മല്‍, ഹരികൃഷ്ണന്‍ പൊറോറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
