ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള നീക്കം ചെറുക്കും: അഡ്വ.ടി.ഒ.മോഹനന്‍

തളിപ്പറമ്പ്: ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ സി.ഐ.ടി.യു നേതാവ് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ തിരികെ എടുപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണോ ടി ടി കെ ദേവസ്വം പ്രസിഡന്റിന്റെയും എക്‌സിക്യുട്ടീവ് ഓഫീസറുടെയും സാന്നിധ്യം

ക്ഷേത്രത്തിലില്ലാത്ത സമയം ജീവനക്കാരെ കാണാന്‍ മലബാര്‍ ദേവസ്വം ബോഡ് പ്രസിഡന്റ് ഒ കെ വാസു നേരിട്ടെത്തിയതെന്ന് വ്യക്തമാക്കണമെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍ അഡ്വ.ടി ഒ മോഹനന്‍ ആവശ്യപ്പെട്ടു.

തൃച്ചംമ്പരം ക്ഷേത്രം ഭണ്ഡാര മോഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തൃച്ചംമ്പരം-പാലകുളങ്ങര ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തൃച്ചംമ്പരം ക്ഷേത്ര പരിസരത്ത് നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടി.വി. അശോകന്‍ അധ്യക്ഷത വഹിച്ചു വഹിച്ചു.

കൊയ്യം ജനാര്‍ദ്ദനനന്‍ മുഖ്യപ്രഭാഷണം നടത്തി.

ടി. ജനാര്‍ദ്ദനന്‍, എം.എന്‍.പൂമംഗലം, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, വി.രാഹുല്‍, സി.വി.സോമനാഥന്‍, കെ.വി.അശോകന്‍, മാവില പത്മനാഭന്‍, പി.ഗംഗാധരന്‍, ഇ.അശോകന്‍, പ്രമീള രാജന്‍, പി.വി.നാണു എന്നിവര്‍ പ്രസംഗിച്ചു.