അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി.

പയ്യന്നൂര്‍: അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി. കണ്ണൂര്‍ ജില്ലാ ആശുപത്രി റിട്ട. ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

പരേതനായ ഡി.വി.നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്.

ഭാര്യ: കെ.കെ.ഷൈമ.

മക്കള്‍:നവനീത് നാരായണന്‍ (മാടായി കോളേജ് ജീവനക്കാരന്‍, പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം) കെ.കെ.നന്ദഗോപന്‍ (വിദ്യാര്‍ത്ഥി,നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്).

സഹോദരങ്ങള്‍: സി.കെ.വിനോദ് കുമാര്‍ (ഖാദികേന്ദ്രം ഏറ്റുകുടുക്ക, ഐഎന്‍ടിയുസി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ്്), സി.കെ.അരുണ്‍കുമാര്‍ (ആരോഗ്യവകുപ്പ് ജീവനക്കാരന്‍, കാസര്‍ഗോഡ്, കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം).

ശവസംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.

മൃതദേഹം അന്നൂര്‍ ശാന്തിഗ്രാമിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.