കെ.സി.ഇ.എഫ് അസി.രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
തളിപ്പറമ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കെ.സി.ഇ.എഫ് തളിപ്പറമ്പ് താലൂക്ക് കമ്മറ്റി തളിപ്പറമ്പ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണസമരം ഡി.സി.സി ജന.സക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.
കെ.സി.ഇ.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് ബാബു മാത്യു മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്റ് ടി.കെ.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി ഷാരുണ്‍ ജോസ്, സംസ്ഥാന കമ്മറ്റിയംഗം ഭാനുപ്രകാശന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സുമേഷ്, താലൂക്ക് വൈസ് പ്രസിഡന്റ് പി.പ്രജീഷ്, വനിതാ ഫോറം ചെയര്‍പേര്‍സണ്‍ ഓമന, കണ്‍വീനര്‍ ടി.വി.ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.
