ചെങ്കല്ലിന്റെ ഭീമമായ വില വര്‍ദ്ധനവ് അംഗീകരിക്കില്ല-യൂത്ത് ലീഗ്

കുറുമാത്തൂര്‍: ചെങ്കല്ലിന്റെ ഭീമമായ വിലവര്‍ദ്ധനവ് അംഗീകരിക്കില്ല നിലവില്‍ പൊക്കുണ്ട്, കുറുമാത്തൂര്‍ ,ചൊറുക്കളയില്‍ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് പ്രസിദ്ധീകരിച്ചത്.

ഒരു കല്ലിന് 7 & 8 രൂപ യുടെ വര്‍ദ്ധനവാണ് ഉണ്ടായത് തളിപ്പറമ്പില്‍ 32 രൂപക്കും 33 രൂപക്കും ലഭിച്ചുകൊണ്ടിരിക്കുന്ന കല്ല് ഇപ്പോള്‍ ലിസ്റ്റ് പ്രകാരം 40 രൂപയാണ് പ്രസിദ്ധീകരിച്ചത് ഇത് സാധാ ജനങ്ങളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നങ്ങള്‍ക്ക് ഏറെ പ്രയാസമാകുന്ന കാര്യമാണ് ഇത് ഒരിക്കലും അംഗീകരിക്കാന്‍ യൂത്ത് ലീഗ് തയ്യാറല്ല.

തൊഴിലാളികളുടെ കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നിലവില്‍ കല്ലിന് പണയില്‍ 2 രൂപയും വാഹനത്തിന് 1 രൂപയുമാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ ധാരണയായത് എന്നാല്‍ തോന്നിയ പോലെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറിയെ മതിയാവൂ.

ഇല്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി വണ്ടി തടയല്‍ അടക്കമുള്ള സമര പരുപാടിയുമായി യൂത്ത് ലീഗ് മുന്നോട്ട് പോകാന്‍ ഇന്നലെ ചേര്‍ന്ന യൂത്ത് ലീഗ് കൂറുമാത്തൂര്‍ പഞ്ചായത്ത് ഭാരവാഹി യോഗം തീരുമാനിച്ചു.

സെയീദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം യോഗം ഉദ്ഘാടനം ചെയ്തു ഇസ്മയില്‍ മഴൂര്‍ സ്വാഗതം പറഞ്ഞു അനസ് മുയ്യം, ആരിഫ് ചജ, ഉമ്മര്‍ താനിക്കുന്ന്, ജാബിര്‍ പൂവ്വം, ഷക്കീര്‍ ചൊറുക്കള, മുഹ്‌സിന്‍ പൊക്കുണ്ട് എന്നിവര്‍ സംസാരിച്ചു.