പൊതുസ്ഥലത്ത് തീട്ടവും മൂത്രവും ഒഴുക്കാം-തളിപ്പറമ്പിലേക്ക് വന്നാട്ടെ-

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ ഓട്ടോബേയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഓട്ടോഡ്രൈവര്‍മാര്‍.

നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് പിന്നിലൂടെയാണ് ഓട്ടോറിക്ഷകള്‍ സ്റ്റാന്റിലേക്ക് കടന്നുപോകുന്നത്.

ഇതുവഴിയാണ് കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.

ഇതില്‍ ചവിട്ടിയാണ് ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷകള്‍ തള്ളി കൊണ്ടുപോറുള്ളത്.

കടുത്ത ദുര്‍ഗന്ധം സഹിച്ചാണ് ഇവിടെ നില്‍ക്കേണ്ടിവരുന്നത്.

ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് ഇടയാകുമെന്ന് കാണിച്ച് യൂണിയനുകളുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ വന്ന് പ്രദേശത്ത് കുമ്മായം വിതറുകയല്ലാതെ മറ്റു നടപടികള്‍ സ്വീകരിക്കാറില്ല.

കുമ്മായവും മലിനജലവും കൂടി കുഴഞ്ഞ് ചെളിമയമാവുന്നതല്ലാതെ മറ്റ് ഒന്നും ഇത് കൊണ്ടുണ്ടാവാറില്ല.

മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.