കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്.

ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്.

ടെസ്റ്റിങ്ങ് ഗ്രൗണ്ട് ഗേറ്റിന് നൂറ് മീറ്റര്‍ ഇപ്പുറത്തായാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതോടെ സ്ഥലത്തേക്കുറിച്ച് അറിയാതെ വരുന്നവര്‍ ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്തേക്ക് വന്ന് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന സ്ഥിതിയാണ്.

ഇതോടെ ബോര്‍ഡ് സ്ഥാപിച്ചതിന് സമീപത്തുള്ള സര്‍വീസ് സ്‌റ്റേഷന്‍ ഉടമയാണ് ദുരിതത്തിലായത്.

ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് വാഹനങ്ങള്‍ക്ക് കടക്കാനാവാത്ത വിധത്തിലാണ് പാര്‍ക്കിംഗ്.

തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സ്ഥാപിച്ച ബോര്‍ഡ് ഉടനടി മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.