സി.സദാനന്ദന്‍ എം.പിയും കേന്ദ്രമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്-കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

മട്ടന്നൂര്‍: സി.സദാനന്ദന്‍ എം.പിയും ഒരു കേന്ദ്രമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.

ഇദ്ദേഹം വഴി എത്ര എം.എല്‍.എമാര്‍ കണ്ണൂരില്‍ നിന്ന് വേണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മന്ത്രി പറഞ്ഞു.

മികച്ച കണക്കുകൂട്ടലിലാണ് മോദിസര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്, കേരളത്തിലും കൃത്യമായ കാല്‍ക്കുലേഷനുണ്ടെന്നും തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയില്‍പ്പോലും മാറ്റമുണ്ടാകുമെന്നും സുരേഷ്ഗോപി പറഞ്ഞു.

മട്ടന്നൂരില്‍ രാജ്യസഭാംഗം സി.സദാനന്ദന്റെ എംപി ഓഫീസും പൗരസ്വീകരണവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 മുതല്‍ 2022 വരെ ഒരു രാജ്യസഭ എംപി തൃശ്ശൂരിലുണ്ടായി.

തൃശ്ശൂരില്‍ എന്തൊക്കെ ഉണ്ടായി എന്നത് നിങ്ങള്‍ക്ക് അന്വേഷിക്കാം.

മറ്റു 19 മണ്ഡലങ്ങളിലും മോദിസര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നും അന്വേഷിക്കാം.

ഇപ്പോഴിതാ കണ്ണൂരില്‍ ഒരുരാജ്യസഭ എംപി. ഇത് കേരളത്തിന് ഒരു പുതിയ രാഷ്ട്രീയ ചരിത്രമാകുമെന്നും സുരേഷ്ഗോപി പറഞ്ഞു.

ഡോ. കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിച്ചു.

വത്സന്‍ തില്ലങ്കേരി, എ.പി.അബ്ദുള്ളകുട്ടി, ബിജു ഏളക്കുഴി, ഡോ. ടി.പി. രവീന്ദ്രന്‍, സി.എച്ച്. മോഹന്‍ദാസ്, പ്രൊഫ. കെ. കുഞ്ഞികൃഷ്ണന്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, എ.മധുസൂദനന്‍, ബാനിഷ് കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.

സി.സദാനന്ദന്‍ എംപി മറുപടി പ്രസംഗം നടത്തി.