പുളിമ്പറമ്പില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക്

തളിപ്പറമ്പ്: പുളിമ്പറമ്പ് പ്രദേശത്തുനിന്ന് വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് ഒഴുക്ക് തുടരുന്നു.

കരിപ്പൂല്‍ പുളിമ്പറമ്പ് മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.ട്രീസ, പാസ്‌കല്‍, രാജന്‍, പി. ഫ്രാങ്കോ എന്നിവരും അവരുടെ കുടുംബാഗങ്ങളുമാണ് ഇന്നലെ സി.പി.എമ്മില്‍ ചേര്‍ന്നത്.

മഹിളാ കോണ്‍ഗ്രസിന്റെ പുളിമ്പറമ്പ് വാര്‍ഡ് പ്രസിഡന്റാണ് ട്രീസ.

ക്രിസ്ത്യന്‍-പിന്നോക്ക മതന്യൂനപക്ഷ മേഖലയില്‍ നിന്ന് 4 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സി.പി.എമ്മില്‍ ചേരുന്നത്.

കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള മേഖലയാണ് ക്രിസ്ത്യന്‍ പിന്നോക്ക ജന വിഭാഗങ്ങള്‍ താമസിക്കുന്ന കരിപ്പൂല്‍.

നേരത്തെ ഐ.എന്‍.ടി.യു.സി ജില്ലാ നേതാവും പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നതിന് പിറകെയാണ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുന്നത്.

സി.പി.എം നേതാക്കളായ നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍, വി.വി.കുഞ്ഞിരാമന്‍, നഗരസഭ കൗണ്‍സിലര്‍ കെ.എം.ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.